സിഗററ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടിയത് എംഡിഎംഎ, യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പൊന്നാനി: പൊന്നാനി ചമ്രവട്ടത്ത് ചെരുപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പിടിയിലായി. സംഭവത്തിൽ പൊന്നാനി 66 ഉന്നതിയിൽ താമസിക്കുന്ന അൻസാർ (32), അൻസാർ (30) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ചമ്രവട്ടം ജങ്ഷനിലെ ചെരുപ്പ് കടയിൽ നിന്നാണ് സിഗററ്റ് കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. നേരത്തെ ലഹരി വിൽപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയയാളെ വീട് കയറി ആക്രമിച്ച കേസിലും, വധശ്രമക്കേസുകളിലും പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ. കാപ്പ പ്രകാരം അറസ്റ്റിലായി ജയിലിലായ ശേഷം പുറത്തിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തുകയായിരുന്നു ഇവർ.

പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിബു, അനന്ത ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ തുടങ്ങിയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...