സ്വർണ്ണ മാല തട്ടിയെടുത്തു; രണ്ട് മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പിത്തോറഗഡ് : സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ ഉത്തരാഖണ്ഡിലെ ബല്‍ദ്വാനി സുശീല തിവാരി മെഡിക്കല്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ സണ്ണി സിംഗ് (25), തോലി ഗ്രാമവാസിയായ ഹിമാനി ബോറ (23) എന്നിവരാണ് പിടിയിലായത്. പിത്തോറഗഡിലെ ജൗള്‍ജിബി മേഖലയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റേഡിയോളജി വിദ്യാര്‍ഥിനിയായ ഹിമാനി ബോറ സ്വന്തം ഗ്രാമം സന്ദര്‍ശിക്കാനായി സുഹൃത്തായ സണ്ണി സിങിനൊപ്പം എത്തിയതാണെന്ന് പോലിസ് അറിയിച്ചു.

വയലിലേക്ക് ജോലിക്ക് പോകുകയായിരുന്ന മംമ്ത ദേവി എന്ന സ്ത്രീയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണമാലയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നു. മംമ്ത ദേവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൗള്‍ജിബി പോലിസ് നടത്തിയ അന്വേഷണത്തിനിടെ ഗോരി നദിക്ക് സമീപമുള്ള പാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി പിത്തോറഗഡ് എസ്പി അക്ഷയ് പ്രഹ്ലാദ് കോണ്ടെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....