ഒരു പട്ടി ചത്താല്‍ പോലും അനുശോചനം അറിയിക്കും, 250 കര്‍ഷകര്‍ ഇവിടെ മരിച്ചുവീണു ; കേന്ദ്രസര്‍ക്കാറി​നെതിരെ​​​ മേഘാലയ ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറി​ന്​​​ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യാപാല്‍ മാലിക്​. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഉത്തര്‍പ്രദേശ്​, രാജസ്​ഥാന്‍, ഹരിയാന സംസ്​ഥാനങ്ങളില്‍ ബി.ജെ.പിക്ക്​ കനത്ത നഷ്​ടം വരുത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു പട്ടി ചത്താല്‍ പോലും അനുശോചനം അറിയിക്കും. 250 കര്‍ഷകര്‍ ഇവിടെ മരിച്ചുവീണു. ഒരാള്‍ പോലും അനുശോചനം അറിയിച്ചില്ല’ – അഭിമുഖത്തില്‍ സത്യാപാല്‍ സിങ്​ പറഞ്ഞു​.

ഈ പ്രക്ഷോഭം ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ യു.പി, ഹരിയാന, രാജസ്​ഥാന്‍ സംസ്​ഥാനങ്ങളില്‍ ബി.ജെ.പിക്ക്​ കനത്ത നഷ്​ടം നേരിടേണ്ടിവരും. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായും സംസാരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകരെ വെറുംകൈയോടെ തിരിച്ചയക്കാന്‍ പാടില്ല. കേന്ദ്രം ഉടന്‍തന്നെ കര്‍ഷകരുമായി തുറന്ന ചര്‍ച്ചക്ക്​ തയാറാകണമെന്ന്​ ഇരുവരോടും അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സര്‍ക്കാറിനെ ആക്രമിക്കുന്നുവെന്ന്​ അവര്‍ക്ക്​ തോന്നുകയാണെങ്കില്‍ ഞാന്‍ മാറിനില്‍ക്കും. ഗവര്‍ണര്‍ അല്ലെങ്കിലും ഞാന്‍ ഇതിനെതിരെ സംസാരിക്കും’. കേന്ദ്രത്തിനെതിരായ പ്രസ്​താവനകളില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക്​ പിന്തുണയുമായി കഴിഞ്ഞ ദിവസവും അദ്ദേഹം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വിളകള്‍ക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പുനല്‍കുകയാണെങ്കില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകരും സൈനികരും സംതൃപ്​തരല്ലാത്ത ഒരു രാജ്യത്തിന്​ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമായിരുന്നു പ്രസ്​താവന.

ജമ്മു കശ്​മീര്‍, ഗോവ തുടങ്ങിയ സംസ്​ഥാനങ്ങളിലെ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്​. ജമ്മുകശ്​മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ 2019 നവംബറിലാണ് ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതോടെയാണ്​ മാലിക്കിനെ ഗോവയിലേക്ക് സ്ഥലം മാറ്റി. പിന്നീട്​ ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്​ വിമര്‍ശിച്ചത് വിവാദമായിയിരുന്നു. ഇതോടെ മേഘാലയ ഗവര്‍ണറായി സ്​ഥലം മാറ്റുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...