കു​ള​ത്തൂ​പ്പു​ഴ -​ വി​ല്ലു​മ​ല പാ​ത​യോ​ര​ത്ത് കാട്ടാനകളുടെ കൂട്ടം

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ തീ​റ്റ​യും കു​ടി​വെ​ള്ള​വും തേ​ടി നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കു​ള​ത്തൂ​പ്പു​ഴ – ​വി​ല്ലു​മ​ല പാ​ത​യോ​ര​ത്ത് കു​ട്ടി​യാ​ന​യ​ട​ക്കം പ​ത്തോ​ളം കാ​ട്ടാ​ന​ക​ളാ​ണ് തീ​റ്റ തേ​ടി​യെ​ത്തി​യ​ത്.

ക​ല്ല​ട​യാ​റി​ലേ​ക്കെ​ത്തു​ന്ന നീ​ര്‍​ച്ചാ​ലി​ലൂ​ടെ ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഏ​റെ​നേ​രം പാ​ത​യോ​ര​ത്തെ തേ​ക്ക്​ പ്ലാന്റേ​ഷ​നി​ലെ കു​ട്ടി​വ​ന​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചു. ഏ​റെ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് വ​ന​പാ​ല​ക​രെ​ത്തി ശ​ബ്​​ദ​മു​ണ്ടാ​ക്കി തു​ര​ത്തി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ത​യോ​ര​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത് വ​ഴി​യാ​ത്രി​ക​ര്‍ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. അ​തേ​സ​മ​യം ജ​ന​വാ​സ​മേ​ഖ​ല​ക്ക് സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​ണ്. ശെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്നു​ള്ള പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി കോ​ള​നി​ക​ള്‍ക്കും ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ക്കും ചു​റ്റു​മാ​യി വ​നം വ​കു​പ്പ് സൗ​രോ​ര്‍ജ വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ പേ​രി​ല്‍ മാ​ത്ര​മാ​ണ് വേ​ലി​ക​ളു​ള്ള​ത്.

വ​ള്ളി​പ​ട​ര്‍ന്നും തു​രുമ്പെടു​ത്ത് പൊ​ട്ടി​വീ​ണും ത​ക​ര്‍ന്ന​ടി​ഞ്ഞു കി​ട​ക്കു​ന്ന ഇ​വ​യി​ലൂ​ടെ വൈ​ദ്യു​തി എ​ത്താ​ത്ത​തി​നാ​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ യ​ഥേ​ഷ്​​ടം കൃ​ഷി​യി​ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​മു​ണ്ട്. ഏ​താ​നും ദി​വ​സം മു​മ്പ് വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങു​ക​ളും വാ​ഴ​ക​ളു​മ​ട​ക്കം കാ​ര്‍ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...