തന്നെ ഗയാനയിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തന്നെ ഗയാനയിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി. നിലവില്‍ താന്‍ ആന്റിഗ്വയിലെ വസതിയിലാണെന്നും ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും പറഞ്ഞ ചോക്‌സി, ഇന്‍ഡ്യയില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ തനിക്ക് ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ആണെന്നും വാര്‍ത്താ മാധ്യമമായ എ എന്‍ ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞമാസങ്ങളില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളില്‍ നിന്നുണ്ടായ മാനസിക സംഘര്‍ഷത്തിന്റെ അളവ് കുറക്കാന്‍ താന്‍ ശ്രമിക്കുകയാണ്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ വീട് വിട്ടു പോകാന്‍ കഴിയില്ലെന്ന് ചോക്‌സി പറഞ്ഞു. അഭിഭാഷകര്‍ തനിക്കുവേണ്ടി ആന്റിഗ്വയിലും ഡൊമനികയിലും ഉള്ള കേസുകള്‍ വാദിക്കുകയാണെന്നും അതില്‍ താന്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ചോക്സി പറഞ്ഞു. അവസാനം സത്യം വിജയിക്കുമെന്നും കോമണ്‍വെല്‍ത്ത്  രാജ്യങ്ങളിലെ നിയമങ്ങളില്‍ വിശ്വാസമുണ്ടെന്നും ചോക്‌സി പറഞ്ഞു.

ഈ വര്‍ഷം മെയ് 23നാണ് ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് കാണാതായത്. അനധികൃതമായി ഡൊമനികയില്‍ പ്രവേശിച്ചതിന് പിടിയിലായ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ജുലൈ 12ന് ഡൊമനിക ഹൈക്കോടതി ചോക്‌സിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ചോക്‌സി. തട്ടിപ്പിനെ തുടര്‍ന്നാണ് വ്യവസായ പ്രമുഖന്‍ രാജ്യം വിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...