കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഉന്നയിച്ചു. അതേസമയം സ്ഥാപനത്തിൽ വനിതാ കണ്ടക്ടർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനമാണുള്ളതെന്നും, പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























