കൊച്ചി മെട്രോയുടെ സര്‍വീസ് രാത്രി 10.00 മണി വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ സര്‍വീസ് സേവനങ്ങള്‍ നീട്ടി. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് രാത്രി 10.00 മണി വരെ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20മിനിറ്റ് ആയിരിക്കുമെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.എം.ആര്‍.എല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടര്‍ മെട്രോ, ഐ.യു.ആര്‍.ഡബ്ല്യു.ടി.എസ്, എന്‍.എം.ടി എന്നിവയുടെ വിശദമായ വിവരങ്ങള്‍ കൊച്ചി മെട്രോ എംഡി നല്‍കി.

നഗരത്തിന്റെ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പുതുക്കുന്നതിനും നിലനിര്‍ത്തുന്നതിനും കോര്‍പ്പറേഷന്‍ അധികാരികള്‍ കെ.എം.ആര്‍.എല്ലുമായി പ്രതിമാസ യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ.യു.ആര്‍.ഡബ്ല്യു.ടി.എസ്, വാട്ടര്‍ മെട്രോ പദ്ധതികള്‍ ത്വരിതപ്പെടുത്താനും പുരോഗതി ഉയര്‍ത്തിക്കാട്ടാനും പ്രോജക്‌ട് എത്രയും വേഗം പൊതു ജനത്തിന് ലഭ്യമാക്കാനും മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഇക്കാര്യത്തില്‍ ഈ മാസം അവസാനം കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥനോടൊപ്പം വാട്ടര്‍ മെട്രോ ജെട്ടികളുടെയും വാട്ടര്‍ മെട്രോ ബോട്ടിന്റെയും സൈറ്റുകള്‍ മേയറും കൗണ്‍സിലര്‍മാരും സന്ദര്‍ശിക്കും. കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത വിവിധ പ്രവര്‍ത്തനങ്ങളില്‍ കൊച്ചിക്കാരും താനും വളരെ മതിപ്പുളവാക്കിയിട്ടുണ്ടെന്നും അത് തുടര്‍ന്നും ആഗ്രഹിക്കുന്നുവെന്നും മേയര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...