മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി മലയാളിയായ അജിത് മോഹൻ രാജിവച്ചു. നാലുവർഷം മുൻപാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനമനുഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും അജിത് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാൻഡൽസൻ പറഞ്ഞു.

കൊച്ചിയിലെ ഉദ്യോഗമണ്ഡൽ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ്ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദപഠനം. പിന്നീട് ജോൺ ഹോപ്കിൻസ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിലും ഇന്റർനാഷനൽ റിലേഷൻസിലും ബിരുദാനന്തരബിരുദം. തുടർന്ന് പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽനിന്ന് ഫിനാൻസിൽ എംബിഎ ബിരുദമെടുത്തു.

ആർതർ ഡി.ലിറ്റിൽ, മക്കൻസി എന്നിവിടങ്ങളിൽ കൺസൽട്ടൻസി സ്ഥാനങ്ങൾ വഹിച്ച ശേഷം 2012ലാണ് അജിത് സ്റ്റാർ ടിവി നെറ്റ് വർക്കിലെത്തുന്നത്. സ്റ്റാർ ടിവിയിൽ സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കൈകാര്യം ചെയ്തു. ശേഷം 2015 നവംബറിൽ സ്മാർ ഇന്ത്യയുടെതന്നെ ഹോട്ട്സ്റ്റാർ ഡിജിറ്റൽ ആൻഡ് മൊബൈൽ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റായി. 2016 ഏപ്രിലിൽ ഹോട്ട്സ്റ്റാറിന്റെ സിഇഒ സ്ഥാനം വഹിച്ചു. 2017 ഒക്ടോബറിൽ ഉമങ് ബേദി സ്ഥാനമൊഴിഞ്ഞതു പിന്നാലെയാണ് ഫെയ്സ്ബുക് ഇന്ത്യയുടെ തലപ്പത്തേക്ക് അജിത് എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....