അനധികൃത ഖനന കേസ് : ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡി വീണ്ടും നോട്ടീസ് നല്‍കും

For full experience, Download our mobile application:
Get it on Google Play

ജാര്‍ഖണ്ഡ് : അനധികൃത ഖനന കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് അയയ്ക്കും. അനധികൃത ഖനന അഴിമതിക്കേസില്‍ ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. തന്നെ വന്ന് അറസ്റ്റ് ചെയ്യൂവെന്നും അദ്ദേഹം ഇഡിയെ വെല്ലുവിളിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഇഡിയുടെ റാഞ്ചിയിലെ ഓഫീസിലേക്ക് ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.

കഴിഞ്ഞ സമന്‍സില്‍ ഹാജരാകാന്‍ തനിക്ക് ഒരു ദിവസത്തെ സമയം മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അതിനാല്‍ ഹിയറിംഗിന് ഹാജരാകാന്‍ കഴിയില്ലെന്നും സോറന്‍ ഇഡിയെ കത്തിലൂടെ അറിയിച്ചിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് നിരവധി പ്രതിബദ്ധതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിയറിംഗിന് ഹാജരാകാന്‍ തനിക്ക് മൂന്നാഴ്ചത്തെ സമയം നല്‍കണമെന്ന് സോറന്‍ ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സമന്‍സ് അയക്കാന്‍ ഇഡി തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...