ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബിഹാര്‍, നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റതെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ജമ്മു കശ്മീരിലെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനം പുറത്തു വന്നതിനു ശേഷമാണ് സ്വദേശികളല്ലാത്തവര്‍ക്കുനേരെ കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ പിന്തുണയുള്ള ഭീകരസംഘടന കശ്മീര്‍ ഫൈറ്റ് തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെ ആക്രമണം ശക്തമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, ആഗസ്റ്റ് മുതല്‍ തദ്ദേശീയരല്ലാത്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒക്ടോബര്‍ മാസത്തില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു.

ഒക്ടോബര്‍ 18 ന് ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഹെര്‍മന്‍ പ്രദേശത്ത് ഭീകരര്‍ പ്രദേശവാസികള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 16 ന് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അജ്ഞാതരായ ഭീകരര്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...