പരീക്ഷാ തീയതികള്‍
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.കോം. (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബി.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ചെറുശേരി മുതൽ കവിത്രയം വരെ, ലോക കാവ്യമാതൃകകൾ, മലയാള പഠനത്തിന്റെ രീതിശാസ്ത്രം പേപ്പറുകളുടെ പരീക്ഷ യഥാക്രമം ഫെബ്രുവരി 14, 17, 19 തീയതികളിൽ നടക്കും.
അന്തിമ റാങ്ക് പട്ടിക
അവസാന വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്.എം.ഇ.യിലെ അജ ജോർജ്, അഖില വത്സൻ, കെ.എൻ. ശില്പ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
അവസാന വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എം.ആർ.ടി.) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്.എം.ഇ യിലെ റുക്‌സാന പി. അഷറഫ്, ആലീസ് സി. ജോയ്, സി.ആർ. അഞ്ജലി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി/എം.എ. ആന്ത്രോപോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.