കനത്ത ചൂട് ; ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഒരു മാസത്തേക്ക് കൂടി നീട്ടി

For full experience, Download our mobile application:
Get it on Google Play

മനാമ: കൊടും വേനലിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം ബഹ്റൈനിൽ അടുത്ത വർഷം മുതൽ മൂന്ന് മാസങ്ങളിൽ നടപ്പിലാക്കാൻ തീരുമാനം. ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​യി​രി​ക്കും കാലാവധി. പുറം ജോലി നി​രോ​ധ​ന കാ​ല​യ​ള​വ് നീ​ട്ടാ​ൻ മന്ത്രിസഭയാണ് തീ​രു​മാ​നി​ച്ച​ത്. അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമ കാലയളവ് നീട്ടിയത്. ഉച്ചയ്ക്കുള്ള തൊഴിൽ നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടുന്ന തീരുമാനത്തിന് ഇന്നലെ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. 2024 ജൂ​ലൈ, ആ​ഗ​സ്‌​റ്റ് മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക സേവനങ്ങൾക്കായുള്ള മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം അം​ഗീ​ക​രി​ച്ചാ​ണ് മന്ത്രിസഭ ഉച്ച വിശ്രമ നിയമത്തിന്റെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. തീരുമാനത്തെ മൈഗ്രൻ്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്വാഗതം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...