നാട്ടില്‍പോകണം ; കൊല്ലത്ത് പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ ; പോലീസ് ലാത്തിവീശി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പിൽ കടവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചു. ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി .

നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ലേബര്‍ ഓഫിസറെ കാണാൻ കളക്ട്രേറ്റിന് മുന്നിൽ കൂട്ടം കൂടിയ അന്യസംസ്ഥാന തൊഴിലാളികളെ മടക്കി അയച്ചതിന് പിന്നാലെയാണ് തോപ്പിൽ കടവില്‍ തൊഴിലാളികള്‍ സംഘടിച്ചത്. ജോലിയും കൂലിയുമില്ല, ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണ്, അതിനാല്‍ നാട്ടില്‍ പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പോലീസെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തൊഴിലാളികള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. പലതവണ പറഞ്ഞിട്ടും പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇതോടെ തൊഴിലാളികള്‍ ചിതറിയോടുകയും പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...