കോഴിക്കോട് ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാള്‍ സ്വദേശി മുത്സാഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ മകനായ ഏഴു വയസുകാരനെയാണ് ഇയാള്‍ തട്ടി കൊണ്ട് പോവാന്‍ ശ്രമിച്ചത്.

വീടിന് സമീപത്തെ ഇടവഴിയില്‍ വെച്ച് ഇയാള്‍ ഏഴ് വയസുകാരനെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറി മാറി ഓടുകയായിരുന്നു. സംഭവം തൊട്ട് പിന്നിലായി നടന്ന് വരികയായിരുന്ന ഏഴ് വയസുകാരന്റെ സഹോദരന്റ ശ്രദ്ധയില്‍ പെടുകയും നാട്ടുകാരോട് വിവരം പറയുകയും ആയിരുന്നു. തുടര്‍ന്ന് മുത്സാഖ് ഷെയ്ഖിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍്പപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...