തീച്ചൂളയില്‍ വീണു മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കും – വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീച്ചൂളയില്‍ വീണു മരിച്ച ബംഗാള്‍ സ്വദേശി നസീര്‍ ഹൊസന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നസീര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാലു ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ് ) റിപ്പോര്‍ട്ടില്‍ പറയുന്നത്. നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയില്‍ സംഭവിച്ച അപകടമരണം ആയതിനാല്‍ എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.

അതേസമയം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താന്‍ ശ്രമിക്കവേ അഗ്നി ഗര്‍ത്തത്തിലേക്ക് നസീര്‍ വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ഇന്നലെ ആളെ കണ്ടെത്താനായിരുന്നില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങള്‍ വര്‍ഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുക ഉയര്‍ന്നത്. ഇത് കണ്ടയുടന്‍ നസീര്‍ പൈപ്പുമായി തീയണയ്ക്കാന്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ തീ കത്തിയുണ്ടായ ഗര്‍ത്തത്തിലേക്ക് ഇയാള്‍ വീഴുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...