മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. ചാലിയാർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. പുഴയിൽ മീൻ പിടിക്കാനായി ചൂണ്ട ഇടുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ചൂണ്ടയിൽ മൃതദേഹം കൊളുത്തുകയായിരുന്നു. സഞ്ജയ് ബിശ്വാസ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































