കൊയ്ത്ത് മുടങ്ങില്ല , പോലീസിനെതിരെ അന്വേഷണം ഉണ്ടാകും ; മന്ത്രി എ സി മൊയ്തീൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : അരിമ്പൂരിൽ പാടത്തേക്ക് വരികയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചത്. കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പോലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായി.

പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...