ദേശീയപതാക തലതിരിച്ചു കയറ്റി അഹമ്മദ് ദേവര്‍കോവില്‍ വിഴ്ച്ച കണ്ടു നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരും

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോട്ട് നടന്ന ചടങ്ങില്‍ ഉണ്ടായത് വന്‍ വീഴ്ച. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് ബോധ്യപ്പെട്ടതോടെ പതാക താഴ്‌ത്തി ശരിയായി ഉയര്‍ത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്‌ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.

കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. കളക്ടര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എഡിഎമ്മിനായിരുന്നു ചടങ്ങിന്റെ ഒരുക്കങ്ങളുടെ ചുമതല. പതാക ഉയര്‍ത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ട ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇത്തരത്തില്‍ ഒരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...