ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ പ്രളയവും മൂലം ജില്ലയില്‍ വിവിധയിടങ്ങളിലായി 63 ലക്ഷം രൂപയുടെ റേഷന്‍ ഉത്‌പന്നങ്ങള്‍ നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ പ്രളയവും മൂലം ജില്ലയില്‍ വിവിധയിടങ്ങളിലായി 63 ലക്ഷം രൂപയുടെ റേഷന്‍ ഉത്‌പന്നങ്ങള്‍ നശിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കോട്ടയത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി പ്രളയബാധിത പ്രദേശത്ത് റേഷന്‍ വിതരണത്തിന് തടസ്സമുണ്ടാകാത്തവിധം മൊബൈല്‍ റേഷന്‍ഷോപ്പുകളടക്കം പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശം നല്‍കി.

അടിയന്തരമായി റേഷന്‍വിതരണം പുനഃസ്ഥാപിക്കുന്നതിനും റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തരമായി കാര്‍ഡ് ലഭിക്കുന്നതിനുംവേണ്ട നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് നഷ്ടമേറെ. താലൂക്കിലെ 13 റേഷന്‍കടകളിലെയും മീനച്ചില്‍ താലൂക്കിലെ നാല്‌ റേഷന്‍കടകളിലെയും ചങ്ങനാശ്ശേരി താലൂക്കിലെ രണ്ട് റേഷന്‍കടകളിലെയും ഉള്‍പ്പെടെ 19 കടകളിലെ റേഷന്‍ ഉത്‌പന്നങ്ങള്‍ നശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...