പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാ നികുതി ആനുകൂല്യങ്ങളും കവരാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിത്. ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇന്ധന നികുതിയില്‍ ഇളവ് നല്‍കാത്തത് കൊവിഡ് പ്രതിസന്ധി കാലത്ത് അത് സംസ്ഥാനത്തിന് ഇരട്ടി ബാധ്യതയാകുമെന്ന് കരുതിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആറ് ആഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഈ കാര്യം ആവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ് കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിഎസ് ടി കൗണ്‍സിലിന്റെ പക്കലുള്ള നിവേദനം കേന്ദ്ര സര്‍ക്കാരിന് ഉടന്‍ കൈമാറണം. ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നത് നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....