റാന്നി പുതമണ്‍ പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : നിർമ്മാണം പൂർത്തീകരിച്ച പുതമൺ പാലത്തിന്റെയും പുതമൺ- കുട്ടത്തോട് റോഡിന്റെയും വിവിധ ഗ്രാമീണ റോഡുകളുടേയും നിർമ്മാണ ഉദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ഏ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. റാന്നി – കോഴഞ്ചേരി റോഡിലെ പുതമൺ പാലം കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ട തോടെയാണ് 2.6 കോടി രൂപ ചിലവഴിച്ച് പുതിയ പാലം നിർമ്മിച്ചത്. 7 കോടി രൂപ ചിലവഴിച്ചാണ് ബി എം ബിസി നിലവാരത്തിൽ പുനരുദ്ധരിച്ചത്.

കുടിലുമുക്ക് – പന്തളമുക്ക് റോഡ്, പതിയാൻ പടി ചാങ്ങേത്തു പടി റോഡ്, അന്ത്യാളൻകാവ് – കണമുക്ക് റോഡ്, കുഴിമണ്ണിൽ പടി – കൊന്നക്കൽ റോഡ്, കച്ചേരിപ്പടി – കണമുക്ക് റോഡ് എന്നിവയാണ് നിർമ്മാണോദ്ഘാടനം നടത്തിയ ഗ്രാമീണ റോഡുകൾ. പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി തോമസ്, അന്നമ്മ വർഗീസ്, ഒ പി സുരേഷ്, എം ടി ജെസി, അജിത്ത് കുമാർ, ബാബുരാജൻ, ജോർജ്ജ് എബ്രഹാം, ജോസ് ബെൻ ജോർജ്ജ്, സജി തേവർകാട്ട്, പൊതുമരാമത്ത് വകുപ്പ് അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ റോമി ജെ ചിങ്ങംപറമ്പിൽ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...