കൊച്ചി: സൈബർ രംഗത്തെ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പോലീസിൻ്റെ കിഡ് ഗ്ലൗ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടന്ന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി വി.കെ രാജു മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ പി.എസ്.എം അഷറഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ അസോ: ഡയറക്ടർ ഫാദർ എയ്ഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പാൾ റീനാ രാജേഷ്, വൈസ് പ്രിൻസിപ്പാൾ ഷാലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സൈബർ ഡോം എസ്.ഐ ഏ.ആർ ഷാജു, സൈബർ സെൽ എസ്.ഐ ബോബി കുര്യാക്കോസ്, അസി: സബ് ഇൻസ്പെക്ടർ പി.എം തൽഹത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക ഇടപാടുകൾ, സമൂഹമാധ്യമങ്ങളിലെ പ്രശ്നങ്ങൾ, തുടങ്ങിയവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നല്കും. ഇതുവഴി നടക്കുന്ന തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ ക്ലാസുകൾ നൽകും. സെമിനാറുകളും വീഡിയോ പ്രദർശനവും, ചർച്ചകളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. റൂറൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























