വിലക്ക് മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള വെല്ലുവിളി ; പിവിആർ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിവിആർ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാൻ. മലയാളം സിനിമകൾ പ്രദർശിപ്പിക്കാത്ത പി വി ആർ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വിലക്ക് മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലെസിയുടെ ആടുജീവിതം വർഷങ്ങൾ സമർപ്പണം ചെയ്തെടുത്ത സിനിമയാണ്. ആടുജീവിതം ഏകപക്ഷീയമായി തീയറ്ററുകളിൽ നിന്ന് പി വി ആർ പിൻവലിച്ചതായിട്ടാണ് മനസിലാക്കുന്നത്. പി. വി. ആർ പോലെയുള്ള വലിയ ഒരു തിയേറ്റർ ചെയിനിൽ സ്ക്രീനുകൾ കിട്ടാതെ വരുന്നത് വലിയ തിരിച്ചടിയാണ്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും സിനിമകളുടെ കളക്ഷനെ അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീയറ്ററുകളിൽ വലിയ വിജയം ലഭിക്കുന്ന ഘട്ടത്തിൽ ഇത്തരം സമീപനം ശരിയല്ല. മലയാള സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകരിലും സ്വീകാര്യത വർദ്ധിക്കുന്ന നില നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ സിനിമ രംഗത്ത് സേവന ദാതാക്കൾ നൽകുന്ന സേവനത്തിന് അവർ ചുമത്തുന്ന ഉയർന്ന നിരക്ക് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ വിവിധ പ്രതിനിധികളുമായി സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസം പ്രദർശന ശാലകൾക്കും നിർമാതാക്കൾക്കും ഗുണകരമായ നിലയിൽ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയണം. വിഷു റിലീസ് ചിത്രങ്ങൾക്ക് വലിയ തിരിച്ചടിയാണ് പി വി ആർ ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ നിലപാട്. നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദർശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...