രാജി ആവശ്യം ശക്തമായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധിച്ച് നിൽക്കുന്നതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിയിൽ പോലും അതിശക്തമായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധിച്ച് നിൽക്കുന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഒറ്റ വരിയുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാഫി പറമ്പിലിനെതിരെ കൂടിയാണ് ശിവൻകുട്ടിയുടെ പ്രഹരം. ‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!’ – എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഈ ഘട്ടത്തിലും സംരക്ഷിക്കാൻ നോക്കുന്നത് ഷാഫി പറമ്പിലാണെന്ന വിമർശനം പൊതുവേ ഉയരുന്നതിനിടെയാണ് ശിവൻകുട്ടിയുടെ പ്രഹരം.

വിഷയത്തിൽ മൗനം വെടിഞ്ഞ് ഇന്നലെ ആദ്യമായി പ്രതികരിച്ചപ്പോഴും ഷാഫി, എം എൽ എ സ്ഥാനം രാഹുൽ രാജിവെയ്ക്കണമെന്ന ആവശ്യത്തെ ഖണ്ഡിക്കാനാണ് ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന് ഷാഫി പറമ്പിൽ എം പി ഇന്നലെ സംരക്ഷണം തീർക്കാൻ ശ്രമിച്ചത്. പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്നലെ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന വിലയിരുത്തലാണ് പിന്നീടുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...