മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിക്കപ്പെടാത്ത വേദിയില്‍ എത്തിച്ച് മാന്നാര്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മന്ത്രി വീണാ ജോര്‍ജിനെ വഴിതെറ്റിച്ച്‌ വേദിമാറ്റി എത്തിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ഉണ്ടാകും. പൂരം ജന്മനക്ഷത്ര മഹോത്സവവുമായി ബന്ധപ്പെട്ട് മാവേലിക്കര കൊറ്റാര്‍കാവ് ശുഭാനന്ദാശ്രമത്തില്‍ പങ്കെടുക്കേണ്ട മന്ത്രിയെ ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ എത്തിക്കുകയായിരുന്നു. പന്തളത്ത് നിന്ന് എത്തിയ മന്ത്രിക്ക് മാന്നാര്‍ പോലീസാണ് എസ്കോര്‍ട്ട് പോയത്. പുതിയകാവ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഇടത്തേക്ക് തിരിഞ്ഞ് കൊറ്റാര്‍കാവ് ആശ്രമത്തിലേക്ക് കൊണ്ടുപോകേണ്ടതിന് പകരം വലത്തേക്ക് തിരിഞ്ഞ് ചെറുകോല്‍ ആശ്രമത്തിലേക്ക് പോകുകയായിരുന്നു. പൈലറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ് കാരണമാണ് വഴിതെറ്റിയത്.

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയും കൊടിക്കുന്നില്‍ സുരേഷും വേദിയില്‍ ഇരിക്കുമ്പോഴാണ് ക്ഷണിക്കപ്പെടാതെ മന്ത്രി വീണാ ജോര്‍ജ് എത്തിയത്. വേദി മാറിയ കാര്യം മനസിലാക്കിയ മന്ത്രി തുടര്‍ന്ന് മടങ്ങി. മാവേലിക്കര സി.ഐ അടക്കമുള്ളവര്‍ക്ക് ഗോവ ഗവര്‍ണറുടെ ഡ്യൂട്ടി ആയിരുന്നതിനാല്‍ മാന്നാര്‍ പോലീസാണ് മന്ത്രിക്ക് എസ്കോര്‍ട്ട് ഒരുക്കിയത്. പൂരം ജന്മനക്ഷത്ര സമ്മേളനം രണ്ട് ആശ്രമങ്ങളിലും നടന്നിരുന്നതിനാല്‍ മാന്നാര്‍ പോലീസ് അവരുടെ സ്റ്റേഷന്‍ പരിധിയിലുള്ള ആശ്രമത്തിലേക്ക് മന്ത്രിയെ എത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...