‘പി ടി തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു’ ; മുഖ്യമന്ത്രിയുടെ പരാമർശം നിന്ദ്യവും ക്രൂരവും – വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ മുന്‍ എം.എല്‍എ വി.ടി ബല്‍റാം. പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാര്‍ക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ ‘സൗഭാഗ്യം’ എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകള്‍ എത്ര നികൃഷ്ടമാണ്- ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ് പൂര്‍ണ്ണരൂപം:
തൃക്കാക്കരക്കാര്‍ 2021ല്‍ പി.ടി. തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സി പി എമ്മുകാര്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതില്‍ വിരോധമില്ല. അക്കാര്യത്തില്‍ ജനങ്ങള്‍ അവരുടെ വിധിയെഴുത്ത് നടത്തട്ടെ.

എന്നാല്‍ അതിനെക്കുറിച്ച്‌ ‘പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാര്‍ക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ ‘സൗഭാഗ്യം’ എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകള്‍ എത്ര നികൃഷ്ടമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...