എല്ലാ ജില്ലകളിലും ആന്റിജന്‍ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് ; മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാ ജില്ലകളിലും ആന്റിജന്‍ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന്  ഇരവിപേരൂര്‍ ഗവ. യു.പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച രാത്രിയോടെതന്നെ ആരംഭിച്ചിരുന്നു. മല്ലപ്പള്ളി, പന്തളം, റാന്നി, ആറന്മുള എന്നീ പ്രദേശങ്ങളില്‍ കൊല്ലത്തുനിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ആരോഗ്യ വകുപ്പ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകമായി താമസിപ്പിക്കുകയും കോവിഡ് പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലോ ഡിസിസികളിലേക്കോ മാറ്റും.

ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ട ക്യാമ്പുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇരവിപേരൂര്‍ ജംഗ്ഷന്‍, ഇരവിപേരൂര്‍ ഗവ. യുപി സ്‌കൂള്‍, പുറമറ്റം മഠത്തുംഭാഗം, വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്
ജില്ലയില്‍ ശക്തമായി പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പള്ളിയില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  ഡാമുകളിലേക്ക് വരുന്ന വെള്ളത്തിന്റെ തോതില്‍ കുറവു വന്നിട്ടുണ്ട്.

അമിത ആശങ്കയുടെ ആവശ്യമില്ല, എങ്കിലും അതീവ ജാഗ്രത എല്ലാവരും പാലിക്കണം. എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തി. മല്ലപ്പള്ളി ടൗണ്‍, മല്ലപ്പള്ളി വലിയ പാലം, മല്ലപ്പള്ളി സെന്റ് മേരീസ് എല്‍പിഎസ്, വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം. ടി. ജയിംസ്, പഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി, സാം പട്ടേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...