ആഗോള അയ്യപ്പസംഗമത്തിൽ വിവാദമുണ്ടാക്കിയത് വഴി പ്രതിപക്ഷം ഒറ്റപ്പെട്ടെന്ന് മന്ത്രി വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ വിവാദമുണ്ടാക്കിയത് വഴി പ്രതിപക്ഷം ഒറ്റപ്പെട്ടെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. സങ്കുചിതമായ രാഷ്ട്രീയം കണ്ട് തെറ്റായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ശബരിമലയോട് ഇത്രയും വിദ്വേഷം വെച്ചുപുലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
_ _
മന്ത്രിയുടെ വാക്കുകൾ:
“പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. വിവാദമുണ്ടാക്കി അവരിപ്പോൾ ഒറ്റപ്പെട്ടു. അവരാദ്യം തന്നെ തെറ്റായ ധാരണയിൽ സങ്കുചിതമായ രാഷ്ട്രീയം മുന്നിൽക്കണ്ടു. ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്തിനാണ് രാഷ്ട്രീയം കാണുന്നത്? പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോൾ പോലും അവർ മര്യാദ കാണിച്ചില്ല. അവർ രാഷ്ട്രീയം പറഞ്ഞ് നടക്കും. അതുകൊണ്ട് പക്ഷേ അയ്യപ്പസംഗമത്തിനൊന്നും സംഭവിക്കില്ല. അവർ ശരിക്കും സംഗമത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്.

ശബരിമലയോട് ഇത്ര വിദ്വേഷം വെച്ചുപുലർത്തേണ്ട കാര്യമില്ല. അത്തരം നിലപാടെടുക്കുന്നവരെ ജനം തിരിച്ചറിയും. പ്രതിപക്ഷത്തെ എല്ലാവരും ഒരേ അഭിപ്രായക്കാരല്ല എന്നതാണ് ശ്രദ്ധേയം. ഭൂരിഭാഗം ആളുകൾക്കും സംഗമത്തോട് സഹകരിക്കണം എന്ന നിലപാടാണ്. അവർ ആ നിലപാടിൽ തന്നെ മുന്നോട്ട് പോകണം, സഹകരിക്കണം എന്ന അഭ്യർഥനയാണുള്ളത്.. ബിജെപിയാണെങ്കിൽ തുടക്കത്തിൽ വിരുദ്ധ നിലപാട് സ്വീകരിച്ച് കുഴപ്പത്തിലായി. വിശ്വാസികളുടെ മുഴുവൻ ചുമതലക്കാർ അവരാണെന്ന തരത്തിലായിരുന്നു പ്രചാരണം. പക്ഷേ ഒരു മതനിരപേക്ഷ സർക്കാരിന് വിശ്വാസി എന്നോ അവിശ്വാസി എന്നോ ഇല്ല. വിശ്വാസി സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള എല്ലാ ബാധ്യതയും ഒരു സർക്കാരിനുണ്ട്, ദേവസ്വം ബോർഡിനുമുണ്ട്. ദേവസ്വം ബോർഡ് ആണ് സംഗമം സംഘടിപ്പിക്കുന്നത്. അതിനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തു നൽകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...