രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം.

മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സന്ദര്‍ശനം നടത്തിയിരിക്കുന്നത്‌.

മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്‌. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.

സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...