പന്ത്രണ്ടു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിലമേല്‍ സ്വദേശിയായ 12 വയസുകാരനെ നാഗര്‍കോവില്‍ തിട്ടവിളയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍. നിലമേല്‍ പേഴുവിള വീട്ടില്‍ മുഹമ്മദ് നജീബ്-സുനി ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുന്നാള്‍ ആഘോഷിക്കാനാണ് ആദില്‍ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്‍റെ കുടുംബവീട്ടില്‍ പോയത്. ഉമ്മയുടെയും സഹോദരങ്ങളുടേയും ഒപ്പമായിരുന്നു യാത്ര.

തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ആദിലിനെ ആറാം തിയതി വൈകീട്ട് കാണാതായി. രണ്ട് ദിവസം പോലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ ആദിലിനെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്‍റെ ഭാഗത്ത് ക്ഷതമേറ്റ പാട് എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയാതായി ബന്ധുക്കള്‍ പറഞ്ഞു. നാഗര്‍കോവില്‍ പൂതപെട്ടി പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 14 വയസുകാരനെ ചോദ്യം ചെയ്തു വരികയാണ്. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യണം എന്ന് ആദില്‍ മുഹമ്മദിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...