Thursday, March 28, 2024 2:53 pm

30 വര്‍ഷത്തോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകനും മലപ്പുറം നഗരസഭാ അംഗവുമായിരുന്ന ശശികുമാര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : 30 വര്‍ഷത്തോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതിയില്‍ മുന്‍ അധ്യാപകനും മുന്‍കൗണ്‍സിലറുമായ കെ.വി.ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. മലപ്പുറം നഗരസഭയിലെ സി.പി.എം കൗണ്‍സിലറായിരുന്നു ശശികുമാര്‍. സാമൂഹ മാധ്യമങ്ങളിലൂടെ മീ ടൂ പരാതി ഉയര്‍ന്നതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി.

Lok Sabha Elections 2024 - Kerala

സ്‌കൂളില്‍ നിന്ന് വിരമിച്ചതിനു ശേഷം അധ്യാപക ജീവിതത്തെ കുറിച്ച്‌ ശശികുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയര്‍ന്നുവന്നത്. പോലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവില്‍ പോയി. പല തവണ പരാതി നല്‍കിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ആരോപിച്ചു. അധ്യാപകനായിരുന്ന 30 വര്‍ഷക്കാലം ശശികുമാര്‍ ചില വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച്‌ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മലപ്പുറം ഡി.ഡി.ഇയോട് വിശദീകരണം തേടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ ...

ഷവോമിയും ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് : ‘സൂപ്പറാകാന്‍’ എസ്യു7

0
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന്...

വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം ; സെന്‍സെക്സ് 74,000ലേക്ക്

0
ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ...

വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് ‌ഉദ്യോ​ഗസ്ഥനെ പരിക്കേല്‍പ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
പുല്‍പ്പള്ളി : എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് സിവില്‍ എക്‌സൈസ്...