പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുതിയറോഡ് തോട്ടുവേലിപ്പറമ്പില്‍ ഷാജി എന്ന് വിളിക്കുന്ന സജി(50)യെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ബസ് സമരത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സ്ക്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ഫോര്‍ട്ടു കൊച്ചിയിലെ ഒരു സ്ക്കൂളില്‍ പഠിക്കുന്ന ഇടക്കൊച്ചി സ്വദേശിനിയായ വിദ്യാര്‍ഥിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. കുട്ടിക്കൊപ്പം മറ്റു രണ്ട് കൂട്ടുകാരികള്‍ കൂടി ഓട്ടോയില്‍ കയറിയിരുന്നെങ്കിലും. ഇവരെ ഇറക്കിവിട്ടതിനു ശേഷം ഇയാളുടെ വീട്ടിലെത്തിച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ച വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനില്‍ നേരിട്ട് വിളിച്ച്‌ പരാതി പറയുകയായിരുന്നു. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പള്ളുരുത്തി പോലീസിന് പരാതി എഴുതി
നല്‍കുകയായിരുന്നു.

ഒളിവില്‍ പോയ പ്രതിയെ മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ വി.ജി രവീന്ദ്രനാഥ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ സെബാസ്റ്റ്യന്‍.പി ചാക്കോ, എ.എസ്.ഐ സമദ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ ജിജോ, രതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...