വേനല്‍ മഴ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നെല്‍കൃഷിയുടെ തുടക്കം മുതല്‍ ഏറ്റ തിരിച്ചടി ഒടുക്കം വേനല്‍മഴയുടെ രൂപത്തിലും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളിലും കൊയ്ത്തിന് പാകമായ നെല്‍ച്ചെടികള്‍ വീണു കിടക്കുകയാണ്. 80 മുതല്‍ 120 ദിവസം വരെ പ്രായമായ നെല്‍ച്ചെടികളുളള പാടശേഖരങ്ങളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്.

ജില്ലയിലെ നെല്ലുത്പാദനത്തിന്റെ എഴുപത് ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളുടെ ഗണത്തിലുളള വേങ്ങല്‍ ഇരുകര, കൈപ്പാല കിഴക്ക്, കൈപ്പാല പടിഞ്ഞാറ്, വേങ്ങല്‍ പാടം, കരിച്ചെമ്പ്, തോട്ടു പുറം തുടങ്ങിയ പാടങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ വിളവെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് മഴയെത്തിയത്. 115 ദിവസം വിളവുവേണ്ട ‘ജ്യോതി’ വിത്താണ് ഇവിടെ വിതച്ചിരിക്കുന്നത്.

വേങ്ങല്‍, പടവിനകം, അഞ്ചടി വേളൂര്‍മുണ്ടകം തുടങ്ങിയ വലിയ പാടശേഖരങ്ങളില്‍ സ്ഥിതി വ്യത്യസ്തമല്ല. വേളൂര്‍മുണ്ടകം പാടത്ത് 95 ദിവസം പിന്നിട്ടതാണ് കൃഷി. 130 ദിവസം വിളവെടുപ്പ് പ്രായം വേണ്ട ‘ഡി വണ്‍’ വിത്താണ് വിതച്ചിരിക്കുന്നത്. വന്‍തോതില്‍ നെല്‍ച്ചെടി ഇവിടെ വീണിട്ടുണ്ട്. വേനല്‍മഴ കൃത്യമായി എത്തിയതോടെ 2008-ലേതിന് സമാനമായി വിളനാശം ഉണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...