ട്യൂഷന്‍ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ട്യൂഷന്‍ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ വിധിച്ച്‌ കോടതി. പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയെ 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വയസുള്ള പെണ്‍കുട്ടിയെ ആയിരുന്നു ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ പലതവണ ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു.

പ്രകൃതി വിരുദ്ധ പീഡനം നടത്തിയ വിവരം ആരും അറിയരുതെന്നും യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തില്‍ ചെറിയ മുറിപ്പാടുകള്‍ കണ്ട കുട്ടിയുടെ അമ്മ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ, കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 20 വര്‍ഷം ശിക്ഷാ വിധിയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...