കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം, മാതാപിതാക്കള്‍, ഭര്‍ത്താവ്, മഹല്ല് ഖാസി എന്നിവരെ കസ്‌റ്റഡിയിലെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയവരെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, മഹല്ല് ഖാസി, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. ഇന്നലെയാണ് വിവാഹം നടത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നിയമമനുസരിച്ച്‌ അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക. ഈ വകുപ്പനുസരിച്ചാണ് കേസ്. വിവാഹം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടത്. ബാലവിവാഹ നിരോധന നിയമപ്രകാരം ഇരയുടെ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ല. അതിനാല്‍ കസ്‌റ്റഡിയിലെടുത്തവരുടെ വിവരം പോലീസ് പുറത്തുവിട്ടില്ല. ഇവരെ ഇന്ന് അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....