‘പിറന്നാൾ’ കഴിഞ്ഞു ; വാക്‌സിൻ നിരക്ക് കുറഞ്ഞു : പരിഹസിച്ച് രാഹുൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വാക്‌സിനേഷൻ നിരക്ക് റെക്കോർഡ് നേട്ടത്തിൽ നിന്നു കുത്തനെ താഴ്ന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. ‘ചടങ്ങ് അവസാനിച്ചു’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. വാക്‌സിനേഷൻ ഹാഷ്ടാഗ് ഓടെയാണ് പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം രണ്ടര കോടി പേർക്കാണ് കോവിഡ് വാക്‌സിൻ നൽകിയത്.

ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍ര്‍ക്കു വാക്‌സിൻ നൽകിയ രാജ്യം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനടുത്ത ദിവസം കുത്തനെ താഴുകയായിരുന്നു. പത്ത് ദിവസത്തെ കോവിഡ് വാക്‌സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയായിരുന്നു പ്രധാനമന്ത്രിയുടെ പിറന്നാൾ. ജൂൺ മാസത്തിൽ 2.47 കോടി പൗരൻമാ‍ർക്ക് വാക്‌സിൻ നൽകിയ ചൈനയെ മറികടന്നാണ് ഇന്ത്യ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്‌സിനേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽഗാന്ധി കുറിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

അടൂരിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴി

0
പത്തനംതിട്ട: അടൂര്‍ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ...