വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കെടുകാര്യസ്ഥത ; നഗരസഭാ പ്രദേശത്ത് വെള്ളം മുടങ്ങുന്നുവെന്ന് ജെറി അലക്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൂലൈ മാസം ഇരുപത്തിനാലാം തീയതി മുതൽ മൈലാടുംപാറ പ്രദേശത്ത് ജലവിതരണം പൂർണമായി നിലച്ചിരിക്കുകയാണ്. നഗരസഭ 16, 17, 18 വാർഡുകളിൽ മൈലാടുംപാറ താഴം ( കാക്കത്തോട്ടം ) ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്നും വളവുങ്കൽ വാട്ടർ ടാങ്കിൽ വെള്ളം എത്തിച്ചു അവിടെ നിന്നുമാണ് ഈ പ്രദേശങ്ങളിൽ ജലവിതരണം നടത്തുന്നത്. പമ്പിങ് ലൈനുകളിൽ അടിക്കടി ഉണ്ടാകുന്ന പൊട്ടലുകൾ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. പൈപ്പ് ലൈനുകൾ നന്നാക്കുന്നതിലേക്ക് റോഡുകൾ മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതാണ് പൈപ്പ് ലൈനുകൾ നന്നാക്കുന്നതിന് തടസ്സം.

മലയാലപ്പുഴ റോഡ് ആധുനിക രീതിയിൽ നവീകരിച്ചിട്ട് ഒരു വർഷം മാത്രമേ ആവുന്നുള്ളു. നിലവിൽ കണികുന്നിൽ വളവു മുതൽ മയിലാടും പാറ വരെ ഈ റോഡിൽ അഞ്ച് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയ നിലയിലാണ്. തുടരെത്തുടരെ റോഡ് പൊട്ടിക്കുന്നത് ആധുനിക രീതിയിൽ നവീകരിച്ച ഈ റോഡിന്റെ പൂർണ്ണ തകർച്ചയ്ക്ക് ഇടയാക്കും എന്ന കാരണത്താലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് മുറിക്കാൻ അനുമതി നൽകാത്തത്.

റോഡ് പണി പൂർത്തിയാകുന്നതിനു മുന്നേ തന്നെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും കേടുപാടുകൾ പൂർണ്ണമായി പരിഹരിക്കുന്നതിനും വാട്ടർ അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പ് ധാരാളം സമയം അനുവദിച്ചതുമാണ് ഇതുമൂലം റോഡ് പണി വളരെ വൈകിയാണ് തീർന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ മൂലം റോഡ് തകരുന്നതിനും ഈ പ്രദേശത്തെ ജലവിതരണം സുഗമമായി നടത്തുന്നതിയിലേക്കും റോഡിന്റെ ഇരുവശങ്ങളിലുമായി പുതിയ ഡിസ്ട്രിബ്യൂഷൻ ലൈനും പമ്പിങ് ലൈനും സ്ഥാപിക്കുന്നതിലേക്ക് നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് ഒരുകോടി 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് നഗരസഭയ്ക്ക് കൈമാറുകയും അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കുകയും ചെയ്തു. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ നടപടികൾ സ്വീകരിച്ചു വരികയാണ്. അടിയന്തിരമായി ഈ പ്രദേശത്തെ ജലവിതരണം പുനസ്ഥാപിക്കുന്നതിന് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സമിതി അധ്യക്ഷൻ ജെറി അലക്സ്‌ ആവശ്യപ്പെട്ടു.

16, 17, 18 മൂന്നു വാർഡുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ജലാറ്റിയുടെ പൈപ്പ് ലൈനുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ പ്രദേശത്ത് ചുരുക്കം വീടുകളിൽ മാത്രമാണ് കിണറുകൾ ഉള്ളത്. ഉള്ളവയിൽ തന്നെ പാറക്കെട്ട് നിറഞ്ഞ ഈ പ്രദേശത്ത് വെള്ളം ഇല്ലാത്ത അവസ്ഥയിലാണ്. രണ്ട് ആഴ്ചയിലേറെയായി ഈ പ്രദേശത്ത് പൂർണ്ണമായും ജലവിതരണം മുടങ്ങിയിരിക്കുകയാണ്. കൂലിപ്പണിക്കാരും സാധാരണക്കാരും താമസക്കാരായി പ്രദേശത്ത് ദിവസേന 700, 1000 രൂപ കൊടുത്ത് വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...