കാണാതായ വളര്‍ത്തു നായയെ തിരികെ കിട്ടി ; സഹായിച്ചവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാത്തിരിപ്പിനൊടുവില്‍ മാംഗോ തിരിച്ചെത്തിയ സന്തോഷത്തിലാണ് ആനന്ദും കുടുംബവും. പാലാരിവട്ടം പൈപ്‌ലൈന്‍ ജംക്‌ഷനില്‍ വിപിജി ക്ലിനിക് നടത്തുന്ന ഡോ.ആനന്ദ് ഗോപിനാഥന്റെ 5 മാസം പ്രായമുള്ള വളര്‍ത്തു നായയെ കഴിഞ്ഞ മാസം 12നാണു കാണാതായത്. തുടര്‍ന്നു നായയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ആനന്ദ് പരസ്യം ചെയ്തു. നായ്ക്കുട്ടിയെ കണ്ടതായി പറഞ്ഞു പലരും ആനന്ദിനെ വിളിച്ചു.

തന്റെ സൈക്കിളില്‍ ആലുവയിലും ഫോര്‍ട്ട് കൊച്ചിയിലുമെല്ലാം ആനന്ദ് നായ്ക്കുട്ടിയെ തിര‍ഞ്ഞു പോയി. പക്ഷേ, കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ഇത്തരത്തിലൊരു ഫോണ്‍ വിളി വന്നപ്പോള്‍ മുന്‍പത്തെ പോലെയുള്ള ഒരു അന്വേഷണം എന്നാണ് ആനന്ദ് കരുതിയത്. ആനന്ദിന്റെ വീട്ടില്‍ നിന്ന് അധികം ദൂരത്തിലല്ലാത്ത ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലുള്ള റഫ്രിജറേറ്ററിന് അടിയില്‍ കഴിയുകയായിരുന്നു നായ്ക്കുട്ടി. കുറച്ചു ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ അവശനായ നിലയിലായിരുന്നെങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ ആനന്ദ് തന്റെ നായയെ തിരിച്ചറിഞ്ഞു. ‘എന്റെ പ്രാര്‍ഥന ദൈവം കേട്ടു’ എന്നാണ് മാംഗോയുടെ തിരിച്ചുവരവിനെ കുറിച്ച്‌ ഡോ.ആനന്ദ് പറയുന്നത്.

നായ്ക്കുട്ടി കഴിഞ്ഞിരുന്ന പറമ്പിന്റെ സമീപത്തു താമസിക്കുന്ന ജിനീഷാണു നായ്ക്കുട്ടിയെ കണ്ട കാര്യം ആനന്ദിനെ അറിയിച്ചത്. വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി അപ്പോള്‍ തന്നെ ആനന്ദ് കൈമാറി. ഇതു പാരിതോഷികമല്ല, നന്ദി പ്രകടനം മാത്രമാണ്- ആനന്ദ് പറഞ്ഞു. കോമ്ബൈ ഇനത്തില്‍ പെട്ട നായ്ക്കുട്ടിയെ മൂന്നു മാസം മുന്‍പാണു ഡോ.ആനന്ദ് ഗോപിനാഥന്‍ കോയമ്പത്തൂരില്‍ നിന്നു വാങ്ങിയത്. നായയെ കാണാതായതോടെ ആനന്ദ് ആകെ വിഷമിച്ചിരിക്കുകയായിരുന്നു. തിരികെ കിട്ടിയ നായ്ക്കുട്ടിയെ വെറ്ററിനറി ഡോക്ടറെ കാണിച്ചു. ഭക്ഷണം കഴിച്ചു തുടങ്ങി. ഏറെ വൈകാതെ മാംഗോ ആരോഗ്യം വീണ്ടെടുത്തു പഴയ പോലെ ഉഷാറാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...