Friday, April 26, 2024 5:16 am

റാന്നിയിലെ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ശ്രീകുമാര്‍ ടി.പി (42) യെ കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ അറിയപ്പെടുന്ന ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ മന്ദമരുതി നീരേറ്റുകാവ് തേക്കടയില്‍ വീട്ടില്‍ ശ്രീകുമാര്‍ ടി.പി (42)യെ കാണ്മാനില്ല. ഇന്നലെ (ആഗസ്റ്റ്‌ 06) മുതലാണ്‌ ഇദ്ദേഹത്തെ റാന്നിയില്‍ നിന്നും കാണാതായത്. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ശ്രീകുമാര്‍ ഉച്ചക്ക് 12 മണിയോടെ റാന്നി പാലത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതില്‍ മൊബൈല്‍ ഫോണും പേഴ്സും വെച്ചിട്ടാണ് പോയത്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തെ എല്‍.ഐ.സി കെട്ടിടത്തിനു സമീപത്തുകൂടെ നടന്നുപോകുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടബാധ്യത ഉള്ളതായി പറയുന്നു. വര്‍ഷങ്ങളായി കെട്ടിട നിര്‍മ്മാണ മേഖലയിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുകയാണ് പ്രധാനമായും ചെയ്യുന്നത്. കോവിഡിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പലരും വന്‍തുകകള്‍ കൊടുക്കുവാനുണ്ട്, അതുപോലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ ഇദ്ദേഹം പലര്‍ക്കും പണം കൊടുക്കുവാനുമുണ്ട്.

ഭാര്യയും ഒരു മകളുമുണ്ട്, കൂടാതെ അച്ഛനും അമ്മയും ഇദ്ദേഹത്തോടൊപ്പമാണ് താമസം. ശ്രീകുമാറിനെ കാണാതായതോടെ എല്ലാവരും ആകെ വിഷമത്തിലാണ്. ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതോടെ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റാന്നി പോലീസ് സ്റ്റേഷനുമായോ ശ്രീകുമാറിന്റെ ബന്ധുക്കളുമായോ ബന്ധപ്പെടണം. ഫോണ്‍ – റാന്നി പോലീസ് സ്റ്റേഷന്‍ – 04735 227 626, ബന്ധുക്കള്‍ (ജിബിന്‍) 85902 91105, (ജോജി) 89217 45941, (വിനോദ്) 95261 86372.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...