കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കുരുവമ്പലം പൊട്ടിപ്പാറ ഹൗസില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (19) ആണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 19 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിന്‍ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാന്‍ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂര്‍ പൊലീസിന് ലഭിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ സിനാന്‍ ഒരു കുപ്പിയില്‍ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...