തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച ബോധമില്ലാതെ തന്റെ വീടിന് മുന്നിൽ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നാണ് ഇയാളുടെ മൊഴി. കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായിരുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാജനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മറ്റൊരു മദ്യപാന സദസ്സിനിടെ രാജൻ തന്നെ ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. രാജന്റെ വെളിപ്പെടുത്തൽ കേട്ട സാക്ഷി പിന്നീട് കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിന് തുമ്പുണ്ടായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























