വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ ആണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. യുവതിക്ക് വേണ്ടി തെരച്ചില്‍ നടന്നുവരികയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. തേസ്യയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഭര്‍ത്താവ്: വിനീഷ് ജോസ്. മക്കള്‍: അല്‍ജിന്‍ ജോസ് ജോസഫ്, അല്‍ജിയ റോസ്, ആന്‍ സേവ്യര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ശ്വേതയാണ് എന്ന് ഉഷ ഹസീന; താരസംഘടനയിലെ...

0
കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ...

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കരയ്ക്ക്...

0
തണ്ണിത്തോട്: അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത്...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...