കാസർഗോഡ് നിന്ന് കാണാതായ യുവതി , പാട്ടുപാടുന്ന ആപ്പ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കാസർഗോഡ് നിന്ന് കാണാതായ യുവതി പോയത് സമൂഹ മാധ്യമത്തിൽ പാട്ടുപാടുന്ന ആപ്പ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം. പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിയും മക്കളും വയനാട്ടിൽ ഫിറോസിനൊപ്പമുള്ളതായി മനസ്സിലായി.

പോലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടികൾക്കൊപ്പം ഇരുവരും കഴിഞ്ഞ ദിവസം വൈകിട്ട് ബേക്കൽ പോലീസിൽ ഹാജരായി. പുലര്‍ച്ചെ വയനാട്ടിൽനിന്ന് കാറുമായി വന്ന് ഫിറോസ് യുവതിയെയും മക്കളെയും കൂട്ടി സ്ഥലം വിടുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇരുവരും പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ടത്. അഞ്ച് വയസും നാലു മാസവും പ്രായമുള്ള കുട്ടികളും ഭാര്യയും ഫിറോസിനുണ്ട്. ഇവർ വയനാട്ടിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തി ബേക്കൽ സ്‌റ്റേഷനിലെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തി. കാസർഗോഡ് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം പോയി. രണ്ടു മക്കളെ പിതാവിനൊപ്പം വിട്ടു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...