എങ്ങനെയുണ്ട് ഭരണം? തിരക്കേറിയ സര്‍ക്കാര്‍ ബസില്‍ കയറി ജനങ്ങളോട് അഭിപ്രായം തേടി സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം ജനങ്ങളോട് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരക്കേറിയ സര്‍ക്കാര്‍ ബസില്‍ കയറി ജനങ്ങളോട് ഭരണത്തെക്കുറിച്ച ചോദിക്കുന്ന സ്റ്റാലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു.

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യഭക്ഷണം നൽകുക. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ആദ്യഘട്ടത്തിൽ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോർപറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്റെ മതനിരപേക്ഷ പുരോഗമന മുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തുടർവിജയങ്ങളും ദേശീയ പ്രതിപക്ഷനിരയിലെ നേതൃപരമായ ഇടപെടലുകളും ഈകാലയളവിൽ സ്റ്റാലിനെ കൂടുതൽ കരുത്തനാക്കി. ഡിഎംകെ ആവിഷ്കരിച്ച് നടപ്പാക്കുന്ന ദ്രാവിഡ മോഡൽഭരണത്തിന് സംസ്ഥാനത്തിനകത്തും വലിയ സ്വീകാര്യതയാണ് കിട്ടുന്നത്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതൊരു സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സ്വപ്നം കാണുന്ന പിന്തുണയും അംഗീകാരവുമാണ് ഒരു വർഷം കൊണ്ട് ഡിഎംകെ സർക്കാരും മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിനും നേടിയത്. സാമൂഹികനീതിയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നയപരിപാടികൾക്ക് വിവിധ തുറകളിൽ നിന്ന് മികച്ച പിന്തുണ കിട്ടി. പാർട്ടിയിലും മുന്നണിയിലും പാളയത്തിൽപടയില്ല, ഭരണവിരുദ്ധ വികാരമില്ല, സർക്കാരിന് തലവേദനയാകുന്ന ജനകീയ സമരപ്രക്ഷോഭങ്ങളൊന്നുംഇതുവരെയില്ല, കേരളമടക്കം അയൽ സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട ബന്ധം, പ്രതിപക്ഷമാകട്ടെ അതീവദുർബലവുമാണ്.

പത്തുകൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷം 2021 മെയ് മാസം ഏഴിന് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ സ്റ്റാലിന് അനുകൂല ഘടകങ്ങളായിരുന്നു ഏറെയും. ജയലളിതയുടെ വിയോഗത്തെ തുടർന്ന് അകമേ ശിഥിലമായ അണ്ണാ ഡിഎംകെ മുത്തുപൊട്ടിയ മാല പോലെചിതറിയത് സ്റ്റാലിന്‍റെ വഴിയെളുപ്പമാക്കി. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളും ചിട്ടയായ ആസൂത്രണത്തിൽ മറികടക്കുന്നു. വിശ്വസ്ഥരായ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ രൂപപ്പെടുത്താൻ സ്റ്റാലിന് കഴിഞ്ഞു. അഴിമതിയോട് സീറോ ടോളറൻസ് നയം കണിശമായി നടപ്പാക്കി.

എല്ലാം എല്ലാവർക്കും എന്നാണ് ഡിഎംകെ സർക്കാർ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മോഡൽ മുദ്രാവാക്യം. അയിത്തവും അടിമപ്പണിയും അനാചാരങ്ങളും തടയാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങി. മന്ത്രിമാരുടെ മിന്നൽസന്ദർശനങ്ങളും ഉടനടി നടപടികളും സർക്കാരിന്റെ ഇമേജുയർത്തി. ദളിതർക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക പരിഗണന നൽകി. അഴിമതിക്കേസുകളിലൂടെയും മുൻമന്ത്രിമാരുടെ വീടുകളിലെ അപ്രതീക്ഷിത റെയ്ഡുകളിലൂടെയും എതിർപാളയത്തെ വരിഞ്ഞുമുറുക്കി. സ്വന്തം പാർട്ടിയുടെ ഗുണ്ടാസംഘത്തെയും മുൻകാലങ്ങളിലെപ്പോലെ ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടാൻ വിട്ടില്ല.

സാമൂഹിക സുരക്ഷയിലൂന്നുമ്പോഴും ഒരു വര്‍ഷത്തിനിടെ 68,375 കോടിയുടെ നിക്ഷേപത്തിനുള്ള 130 ധാരണപത്രങ്ങൾ ഒപ്പുവെച്ചു. എന്നാൽ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലാണ് സർക്കാരിന്റെ തലവേദന.  നീറ്റടക്കം ഒട്ടേറെ നിയമഭേദഗതികൾ വച്ചുതാമസിപ്പിച്ച ഗവർണറുമായി സർക്കാരിന്റെ പോര് തുടരുകയാണ്. കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും ഹിന്ദുത്വ അജണ്ടകളെ നേരിടാൻ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിരോധമാതൃകയാണ് ദേശീയ പ്രതിപക്ഷ നിര സ്വീകരിക്കേണ്ടതെന്നാണ് സ്റ്റാലിന്റെ നയം. ഫെഡറൽ അവകാശങ്ങളുടെസംരക്ഷത്തിനായി നിരന്തരം ശബ്ദമുയർത്തിയും കഴിയുന്ന അവസരങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടി നേതാക്കളെ പൊതുവേദിയിൽ അണിനിരത്തിയും ആതിഥ്യമൊരുക്കിയും സ്റ്റാലിൻ കരുനീക്കം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...