‘തമിഴ് പുതല്‍വന്‍’ ; ഉന്നത വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ ; പദ്ധതി ഉദ്ഘാടനം ചെയ്ത് എംകെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നല്‍കുന്ന ‘തമിഴ് പുതല്‍വന്‍’ പദ്ധതി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് ആവിഷ്‌കരിച്ച ‘പുതുമൈ പെണ്‍’ പദ്ധതിയുടെ മാതൃക പിന്തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടി ‘തമിഴ് പുതല്‍വന്‍’ പദ്ധതി ആവിഷ്‌കരിച്ചത്. 3.28 ലക്ഷം കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളെ പ്രാ്പതരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ‘തമിഴ് പുതല്‍വന്‍’, ‘പുതുമൈ പെണ്‍’ പദ്ധതികള്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍സ്‌കൂളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ അംഗീകൃതസ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടില്‍ പ്രതിമാസം ആയിരം രൂപവീതം ലഭിക്കും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2022-ല്‍ തുടങ്ങിയ ‘പുതുമൈ പെണ്‍’ പദ്ധതിയുടെ വിജയമാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്പോള്‍ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് ‘പുതുമൈ പെണ്‍’ പദ്ധതി. കഴിഞ്ഞവര്‍ഷം 2.09 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. ഈവര്‍ഷം 64,231 പേര്‍ കൂടി പദ്ധതിയുടെ ഭാഗമായി. 371.77 കോടി രുപ ഇതിനായി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...