ഹൈദരാബാദ്: തെലങ്കാനയിൽ ബി.ആർ.എസ് വിട്ട് കോൺഗ്രസിലേക്ക് പോയ എം.എൽ.എമാരെ തിരികെയെത്തിക്കാനും സ്വന്തം എം.എൽ.എമാരുടെ പോക്ക് തടയുന്നതിനുമായി ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവുവിന്റെ ഇടപെടലുകൾ ഫലം കാണുന്നു. കെ.ടി.ആറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഗഡ്വാൾ എം.എൽ.എ ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഡി ബി.ആർ.എസിലേക്ക് മടങ്ങിയെത്തും.2024 ജൂലായ് 6നാണ് കൃഷ്ണമോഹൻ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ നിന്ന് കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ എം.എൽ.എയായിരുന്നു അദ്ദേഹം. ഇതുവരെ പത്ത് എം.എൽ.എമാരാണ് ബി.ആർ.എസിൽ നിന്ന് കോൺഗ്രസിലെത്തിയത്. അതിൽ തിരിച്ചെത്തുന്ന ആദ്യ ആളാണ് കൃഷ്ണമോഹൻ. കെ.ടി.ആറുമായി അടുപ്പമുള്ള ആളാണ് ഇദ്ദേഹം.കോൺഗ്രസിലെത്തിയെങ്കിലും ഗഡ്വാളിലെ പ്രാദേശിക നേതാക്കൾ കൃഷ്ണമോഹനെ അംഗീകരിക്കാത്തത് അദ്ദേഹത്തെ തിരിച്ചുപോക്കിനു പ്രേരിപ്പിച്ചു. എന്നാൽ ബി.ആർ.എസിൽ നിന്ന് അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിലേക്കു കൂറുമാറിയ ചിലരെ തിരിച്ചുവിളിക്കേണ്ടതില്ലെന്നാണ് ബി.ആർ.എസ് നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംഭവവികാസങ്ങൾ കെ.ടി.രാമറാവു പിതാവ് കെ.ചന്ദ്രശേഖരറാവുവിനെ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























