റിയാദ്: സൗദി അറേബ്യയില്‍ എത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും നിലവില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ താമസക്കാരനുമായ സനോജ് സകീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തെക്കന്‍ സൗദിയിലെ അല്‍ ബാഹ പ്രവിശ്യയിലുള്ള മന്ദഖില്‍ നിന്നാണ് കാണാതായത്. അഞ്ച് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്. മന്ദഖിലെ ഒരു വെള്ളക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അല്‍ ബാഹ പ്രവിശ്യയിലുള്ള മന്ദഖില്‍ സബ്ത്തുല്‍ ആല എന്ന സ്ഥലത്തെ ഒരു മീന്‍കടയില്‍ ജോലിക്ക് പുതിയ വിസയില്‍ എത്തിയതായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ചെറിയ മാനസിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു. ജൂലൈ 28ന് പുലര്‍ച്ചെ മൂന്നിന് മുറയില്‍നിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു വിവരവുമില്ലാതായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























