ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം കൂറുമാറിയത് മുന്‍ ധാരണപ്രകാരo : എംഎം ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ മന്ത്രിയും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം കൂറുമാറിയത് മുന്‍ ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. സിപിഎം നേതാക്കളെ വധശ്രമക്കേസില്‍ നിന്നും രക്ഷിക്കാന്‍ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു.

അതിനുള്ള പ്രത്യുപകാരമാണ് സ്വന്തം മുന്നണിയിലെ ഘടകകക്ഷിനേതാവിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായത്. വിവിധ കേസുകളിലും പല തിരഞ്ഞെടുപ്പുകളിലും സിപിഎമ്മും ആര്‍എസ്‌എസും കൈകോര്‍ത്തിട്ടുണ്ട്. അന്ന് രഹസ്യമായിരുന്നത് ഇപ്പോള്‍ പരസ്യമായി നടത്തുന്നുയെന്ന് മാത്രം. ഈ ആരോപണം നിഷേധിക്കാന്‍ സിപിഎമ്മിനും ആര്‍എസ്‌എസിനും സാധിക്കാത്തത്ര തെളിവുകള്‍ സമീപകാലത്തായി ഓരോ സംഭവങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

വര്‍ഗീയ ഫാസിസത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം നടത്തിയ ശേഷം സിപിഎം സംഘപരിവാറുമായി ഒളിഞ്ഞും തെളിഞ്ഞും സഹരിക്കുന്നതാണ് കേരളീയ സമൂഹം പലതവണ കണ്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സിപിഎം മതേതര ജനാധിപത്യ ഐക്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തെ പിന്തുണയ്ക്കുകയായിരുന്നു. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നിലപാട് സിപി ഐ സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് അവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതെന്നും ഹസ്സന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...