ബി​ജെ​പി​ക്ക് ഒ​ന്നി​ല​ധി​കം എം​എ​ല്‍​എ​മാ​രെ നല്‍കാനാണ് സി​പി​എം ല​ക്ഷ്യ​മിടുന്നതെന്ന് എം.​എം.​ഹ​സ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ രം​ഗ​ത്ത്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് ഒ​ന്നി​ല​ധി​കം എം​എ​ല്‍​എ​മാ​രെ നല്‍കാനാണ് സി​പി​എം ല​ക്ഷ്യ​മെ​ന്ന് ഹ​സ​ന്‍ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ല്‍ മു​സ് ലിം ​വി​രു​ദ്ധത സി​പി​എം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. സോ​ളാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​തും സി​പി​എം-​ബി​ജെ​പി അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ല്ലാം പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കുമ്പളയി​ല്‍ നി​ന്നും തു​ട​ങ്ങു​ന്ന ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​സ​ന്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...