മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം മണി എം.എല്‍.എ. ഇന്ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ രോഷപ്രകടനം. സജി ചെറിയാന്‍ ഉദ്ഘാടനത്തിന് എത്താത്തതാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത് എന്നായിരുന്നു എം.എം മണി പറഞ്ഞത്. മന്ത്രി ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

‘മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കല്ല്. ഞാന്‍ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേരെ. ഞങ്ങളെയൊക്കെ എന്തിനാ മെനക്കെടുത്തിയത് ? അയാള്‍ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ? ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാന്‍. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്നത് പോലെയാ. തിരുവനന്തപുരത്ത് ഇരുന്നുളള ഒണ്ടാക്കല്. മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മള്‍ പിറകേ നടക്കുവാ. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ വേറെ വല്ലതും പറയും. അത് ഞാന്‍ പറയുന്നില്ല. ഇതൊരു സദസ് ആയതിനാല്‍’ എന്നാണ് എം.എം മണി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...